ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ ബിഎസ്എഫിന്റെ പിടിയിലായ പാക് പൗരന്‍ ആശുപത്രിയില്‍ മരിച്ചു. കത്വയില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടക്കാനുള്ള ഒരു സംഘം ആളുകളുടെ ശ്രമം ബിഎസ്എഫ് തടഞ്ഞിരുന്നു. വെടിവെപ്പിനു ശേഷം സംഭവസ്ഥലത്തു നിന്ന് പരിക്കുകളോടെ പിടിയിലായ വ്യക്തിയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ഇയാളെ തിരിച്ചറിയാനും അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിന് പിന്നിലെ ഉദ്ദേശ്യം മനസ്സിലാക്കാനുമുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. പാക് സൈന്യത്തെ ഇന്ത്യന്‍ സൈന്യം പ്രതിഷോധം അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് ചൈനീസ് പൗരന്‍ അറസ്റ്റിലായിരുന്നു. നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന 62 കാരനായ ഷാങ് യോങ്ങിനെയാണ് ഞായറാഴ്ച വൈകുന്നേരം സോനൗലി പ്രദേശത്ത് പതിവ് പരിശോധനയ്ക്കിടെ സശസ്ത്ര സീമ ബല്‍ (എസ്എസ്ബി) അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ ചൈനീസ് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിസ പേപ്പറുകളും സാധുതയുള്ള രേഖകളും ഇല്ലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്