തിരുവനന്തപുരത്ത് കടിക്കാൻ ഓടിച്ചതിലെ കലി തീർക്കാൻ വളർത്തുനായയെ കമ്പി കൊണ്ട് അടിച്ചു കൊന്ന പ്രതികൾ പിടിയിൽ. പോത്തൻകോട് അയിരൂപ്പാറ സ്വദേശികളായ യാസീൻ, മുഹമ്മദ് ദാരിഫ് എന്നിവരാണ് പിടിയിലായത്. യാസീൻ ആണ് കടയുടെ മുന്നിൽ കിടന്ന നായയെ കമ്പി കൊണ്ട് അടിച്ചു കൊന്നത്. ഇന്നലെ വെളുപ്പിന് 3 മണിയോടെ ആയിരുന്നു സംഭവം. നായയുടെ ഉടമയായ കരുണാകരൻ പിള്ള പോത്തൻകോട് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഇവർ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടർന്ന് കുഴിച്ചിട്ട നായയുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. പലപ്പോഴും ഈ നായ കടിക്കാനായി ഓടിച്ചിരുന്നു, അതിനാലാണ് അടിച്ചു കൊന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ ഇരുവരെയും വിട്ടയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്