ഡാളസ്: ഈ വർഷം ഡാളസ് നഗരത്തിൽ 14 കവർച്ചകൾ നടത്തിയ കേസിൽ 22 വയസ്സുകാരനായ ജാഫത്ത് നജേരസുവേറ്റ് അറസ്റ്റിലായി. ഡാളസ് പോലീസ് സീരിയൽ റോബറി ടാസ്‌ക് ഫോഴ്‌സാണ് ഇയാളെ പിടികൂടിയത്.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇയാൾ തോക്ക് ചൂണ്ടി നിരവധി സ്ഥാപനങ്ങളിൽ നിന്ന് പണം കവർന്നതായി പോലീസ് പറഞ്ഞു. മാർച്ച് ഒന്നിന് രാത്രി 9:30ഓടെ സൗത്ത് ലങ്കാസ്റ്റർ റോഡിലെ ഒരു സ്ഥാപനത്തിൽ നടന്ന കവർച്ചയെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റു 13 കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്.
ജനുവരിയിൽ ഏഴ് കവർച്ചകളും, ഫെബ്രുവരിയിൽ അഞ്ചും, മാർച്ചിൽ രണ്ടും കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇയാളെ ഡാളസ് കൗണ്ടി ജയിലിലേക്ക് മാറ്റി. 2024ൽ നടന്ന കവർച്ചകൾ വർധിച്ചതിനെത്തുടർന്ന് രൂപീകരിച്ച ഡാളസ് പോലീസ് സീരിയൽ റോബറി ടാസ്‌ക് ഫോഴ്‌സ്, ഈ വർഷം ഇതുവരെ 33 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 112 കവർച്ചാ കേസുകളുമായി ബന്ധപ്പെട്ട് 24 അന്വേഷണങ്ങളാണ് സംഘം നടത്തിവരുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ വലിയ വില നൽകേണ്ടി വരും; വെടിനിർത്തൽ കരാർ തള്ളിയതിന് പിന്നാലെ കടുത്ത
ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ