കൊച്ചി: തനിക്കെതിരെ സംഘപരിവാര്‍ ഭീഷണിയുണ്ടെന്ന് ദളിത് ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ടി എസ് ശ്യാംകുമാര്‍.
സംഘികള്‍ അന്വേഷിച്ച് വീട്ടുപടിക്കല്‍ വരെ എത്തിയെന്നും മുഖം വ്യക്തമാകാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയയാള്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് ഓടി മറഞ്ഞെന്നും ശ്യാംകുമാര്‍ ആരോപിച്ചു.
ഇത് സംബന്ധിച്ച് പൊലീസിനെ വിവരം അറിയിച്ചെന്നും ശ്യാംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. സംഘപരിവാറിനെ നിശിതമായി വിമര്‍ശിക്കുന്ന ശ്യാംകുമാര്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്ന പശ്ചാത്തലത്തില്‍ അവര്‍ണ്ണ ദൈവമായ അയ്യപ്പനെ ആ ജനതയ്ക്ക് തിരിച്ചുനല്‍കുമോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു.
അയ്യപ്പ സന്നിധിയില്‍ ആചാരം തകര്‍ക്കാന്‍ ശ്രമിച്ചവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നും ഹിന്ദു സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് മതി സന്നിധാനത്തെ അയ്യപ്പ സംഗമമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിലായിരുന്നു ടി എസ് ശ്യാംകുമാര്‍ നിലപാട് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്