കൊച്ചി: വനിത ഡോക്ടറുടെ ബലാത്സംഗ പരാതിയിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തൃക്കാക്കര പൊലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്.
വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് യുവഡോക്ടർ നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്.
വേടനുമായി 2023വരെ സൗഹൃദമുണ്ടായിരുന്നുവെന്നും യുവതി പറയുഞ്ഞിരുന്നു. തനിക്ക് വേടനിൽ നിന്നും ദുരനുഭവമുണ്ടായിരുന്നുവെന്നും മാനസികമായി തളർന്നുവെന്നും പരാതിയിലുണ്ട്. ഇതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് വേടനെതിരെ കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്