കൊച്ചി: കോതമംഗലത്തെ 23 കാരി സോന എൽദോസിന്റെ ആത്മഹത്യയിൽ പ്രതി റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്. വിവാഹ വാഗ്ദാനം നൽകിയുള്ള പീഡന വകുപ്പ് കൂടി ഇയാൾക്കെതിരെ ചുമത്തി എന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ആത്മഹത്യാ പ്രേരണാ കുറ്റവും ശാരീരിക ഉപദ്രവത്തിന്റെ വകുപ്പും ചുമത്തിയിരുന്നു.
അതേസമയം റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകൾ പൊലീസിന് കിട്ടിയിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റിൽ നിന്നാണ് പൊലീസിന് തെളിവുകൾ ലഭിച്ചത്. താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്തോളാൻ പ്രതി മറുപടി നൽകുന്നതും ചാറ്റിലുണ്ട്. റമീസിന്റെ വീട്ടുകാരെയും ഉടൻ പ്രതി ചേർക്കും എന്നാണ് ലഭിക്കുന്ന വിവരം. റമീസ് മുൻപ് ലഹരി കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സോനയെ റമീസ് തൻറെ പാനായിക്കുളത്തെ വീട്ടിലെത്തിച്ചത്. സോനയോട് മതം മാറണമെന്ന് റമീസ് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ ക്രൂരമായി മർദ്ദിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സോനയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്