ഐടി വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയ കേസിൽ ട്വിസ്റ്റ് 

JULY 31, 2025, 5:04 AM

കൊച്ചി: ഹണി ട്രാപ്പ് കേസിൽ  ദമ്പതികൾ അറസ്റ്റിലായ സംഭവത്തിൽ വൻ ട്വിസ്റ്റ്. തൃശ്ശൂർ സ്വദേശിനിയെയും ഭർത്താവിനേയുമാണ് ഐടി വ്യവസായിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം കൊച്ചി സെൻട്രൽപൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാൽ ഹണിട്രാപ് ആരോപണം വ്യാജമാണെന്നും വ്യവസായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. 

ഐടി കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുടുക്കിയത് പൂട്ടിപ്പോയ ഹോട്ടൽ തുറക്കാൻ

vachakam
vachakam
vachakam

  പ്രമുഖ ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് പരാതിക്കാരി. വ്യവസായി നടത്തിയ ലൈംഗിക അതിക്രമം എതിർത്തതോടെ യുവതിയെ കള്ളക്കേസിൽ കുടുക്കുക ആയിരുന്നുവെന്നു പരാതിക്കാരിയുടെ അഭിഭാഷകൻ അഡ്വ. പ്രമോദ്  പറഞ്ഞു.

വ്യവസായിയുടെ ലൈംഗിക അതിക്രമം കാരണമാണ് വിവാഹ ശേഷം യുവതി ജോലി രാജി വെച്ചതെന്നാണ് മൊഴി. വിവരം അറിഞ്ഞ ഭർത്താവ് ഐ ടി വ്യവസായിക്ക് എതിരെ പൊലീസ് പരാതി നൽകാനൊരുങ്ങി. ഇതോടെയാണ് യുവതിക്കും ഭർത്താവിനുമെതിരെ ഹണിട്രാപ്പ് പരാതിയുമായി ഐടി വ്യവസായി എത്തിയതെന്നാണ് അഭിഭാഷകൻ പറയുന്നത്.

അതേസമയം ആദ്യ ഘട്ടത്തിൽ കൈമാറിയ 50000 രൂപ തനിക്ക് ബാക്കി കിട്ടാനുള്ള ശമ്പളം കുടിശികയാണെന്നും യുവതി പൊലീസിന് മൊഴി നൽകി. വ്യവസായിക്കെതിരെ ലൈംഗിക പീഡന പരാതി നൽകാനൊരുങ്ങുകയാണ് ഹണിട്രാപ് കേസിൽ പ്രതിയായ യുവതി.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam