ഷിക്കാഗോ മലയാളി അസോസിയേഷൻ ബാസ്‌കറ്റ് ബോൾ ടൂർണമെന്റ്

JULY 31, 2025, 2:37 AM

ഷിക്കാഗോ :ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് ഈ വരുന്ന ഓഗസ്റ്റ് 16ന് മൗണ്ട് പ്രോസ്‌പെക്ടിലുള്ള റെക് പ്ലെക്‌സ് ഇൻഡോർ കോർട്ടിൽ നടക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ രെജിസ്‌ട്രേഷൻ ആരംഭിച്ചതായി കോ -ഓർഡിനേറ്റർ മനോജ് അച്ചെട്ട്, കോ -കോർഡിനറ്റർമാരായ ജോർജ് പ്ലാമൂട്ടിൽ, മാത്യു അച്ചെട്ട്, ആന്റണി പ്ലാമൂട്ടിൽ എന്നിവർ അറിയിച്ചു.

വിജയികൾക്കുള്ള ട്രോഫികൾ ഷിബു മുളയാനിക്കുന്നേൽ, വിനു മാമ്മൂട്ടിൽ, ടോം സണ്ണി, ജോൺസൻ കണ്ണൂക്കാടൻ എന്നിവരാണ് സ്‌പോൺസർ ചെയ്തിരിക്കുന്നത്. ടൂർണമെന്റിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു.

ഇത്തവണ എല്ലാ കളിക്കാർക്കും മലയാളി അസോസിയേഷന്റെ ലോഗോ മുദ്രണം ചെയ്തിട്ടുള്ള ടീ ഷർട്ടുകൾ സമ്മാനിക്കും. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഓഗസ്റ്റ് മാസം 2 -ാം തിയതിക്കകമായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

vachakam
vachakam
vachakam

വിശദവിവരങ്ങൾക്ക് : ജെസ്സി റിൻസി 773 -322 -2554, ആൽവിൻ ഷിക്കോർ 630 -274 -5423, മനോജ് അച്ചേട്ട് 224 -522 -2470

ബിജു മുണ്ടക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam