ഷിക്കാഗോ സോഷ്യൽ ക്ലബ് അഭിമാന പുരസരം 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നു. ഇന്ന് (ആഗസ്റ്റ് 31) രാവിലെ 8.45ന് മുൻമന്ത്രി മോൻസ് ജോസഫ് എം.എൽ.എയും മാണി സി. കാപ്പൻ എം.എൽ.എ സംയുക്തമായി ഈ മലയാളി മാമാങ്കത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
മോർട്ടൻഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം (6834 Dempster St, Mortongrove, Illinois) ഈ മത്സരത്തിൽ 20 ഓളം ടീമുകൾ മാറ്റുരയ്ക്കും. വൈകുന്നേരം 5മണിയോടെ മത്സരങ്ങൾ സമാപിക്കും.
അതിനുശേഷം അഫ്‌സലിന്റെ നേതൃത്വത്തിൽ സ്പാർക്ക് ഓഫ് കേരള എന്ന നാമകരണം ചെയ്തിരിക്കുന്ന ഗാനമേളയും അതിനോടനുബന്ധിച്ചുതന്നെ ഷിക്കാഗോയിലെ പ്രശസ്തരായ കേരള/ഇന്ത്യൻ കാറ്ററിംഗ് സ്ഥാപനങ്ങൾ ഒരുക്കുന്നു ഭക്ഷ്യമേളയും ഉണ്ടായിരിക്കും.
ഏറ്റവും വലിയ സമ്മാനത്തുക ഓഫർ ചെയ്യുന്ന അന്താരാഷ്ട്ര വടംവലി മത്സരമാണ് ഷിക്കാഗോയിൽ ഇന്ന് അരങ്ങേറുന്നത്. റോണാൾഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ടൂർണമെന്റ് കമ്മിറ്റിയും മത്സരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
ആയിരക്കണക്കിന് ഷിക്കാഗോ നിവാസികൾ ആസ്വദിക്കുന്ന ഈ മലയാളി മാമാങ്കത്തിലേക്ക് എല്ലാവരേയും ഭാരവാഹികൾ ക്ഷണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്