കൽപ്പറ്റ : താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഒൻപതാം വളവിൽ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തി വിടുന്നില്ല. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറികൾ അടിവാരത്ത് തടഞ്ഞിടുകയാണ്.
നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഒൻപതാം വളവിൽ വെച്ച് സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് തൂങ്ങിയ നിലയിലാണ്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറെയും ക്ലീനറെയും പൊലീസും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.
അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത നിയന്ത്രണം കർശനമാക്കി. അടിവാരത്തും ലക്കിടിയിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്