ഷിക്കാഗോ: ഷിക്കാഗോ നോർത്ത് വെസ്‌റ്റേൺ സബർബിൽ പ്രവർത്തിക്കുന്ന കേരളാ കൾച്ചറൽ സെന്റർ വാർഷിക പിക്‌നിക്കും ചെണ്ടമേള പ്രദർശന മത്സരവും ഗാനസന്ധ്യയും പൂർവ്വാധികം ഭംഗിയോടെ നിരവധിയാളുകളുടെ സാന്നിദ്ധ്യത്തിൽ നടത്തി. രാവിലെ 11 മുതൽ വൈകിട്ട് 6മണിവരെ ഏകദേശം 300 ഓളം ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
ഡോക്ടർ ഈനാസ് എ ഈനാസ്, ഡോക്ടർ തോമസ് ചൊവാറ്റുകുന്നേൽ, കെ.സി.സി.സി പ്രസിഡന്റ് പ്രമോദ് സക്കറിയാസ്, സെക്രട്ടറി ജോസ് ചെന്നിക്കര, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
ബാർബെക്യൂവും അംഗങ്ങൾ കൊണ്ടുവന്ന ഇതര ലഘുഭക്ഷണങ്ങളും പങ്കെടുത്തവർ ആസ്വദിച്ചു. ആഘോഷങ്ങളിൽ വിവിധ ഗ്രൂപ്പുകൾ, കുടുംബങ്ങൾ അവരുടെ സൗകര്യപ്രദമായ സമയത്തു വന്നു പങ്കെടുത്തു. ഞായറാഴ്ച ആയതിനാൽ പലരും പള്ളിയിൽ പോയതിനു ശേഷമാണ് പിക്‌നിക് ആഘോഷങ്ങളിൽ പങ്കെടുത്തത്.
കെ.സി.സി.സി സ്ത്രീപുരുഷ ടീമുകൾ സംയുക്തമായി നടത്തിയ ചെണ്ടമേള പ്രദർശനത്തിന് നേതൃത്വം നൽകിയത് മാത്യു ജോസഫ്, നിഷാ സൈജു, ലിറ്റി സുനിൽ, സോഫി പാലിയത്ത്, ലിജി ബാബു, ട്രീസ ആലപ്പാട്ട്, മരിയാ മാത്യു, ലിയാ റ്റോമി, സുനിൽ സിറിയത് തുടങ്ങിയവരായിരുന്നു. ഉച്ചകഴിഞ്ഞ് ഷിക്കാഗോ ചെണ്ട ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ട പ്രദർശന മേളത്തിനു നേതൃത്വം നൽകിയത് അരുൺ നെല്ലാമറ്റം, ശ്യാം എരമല്ലൂർ, ബ്ലെസ്സൺ ജോമി, ജോർജുകുട്ടി, ലിജു, ലാൽ തുടങ്ങിയവരായിരുന്നു. ഇരു ചെണ്ട ടീമുകളും അവരുടെ കലാപ്രകടനം വഴി ശ്രോതാക്കളെ സന്തോഷിപ്പിച്ചു.
പീറ്റർ കൊല്ലപ്പിള്ളി, ജെയിംസ്, ഇടുക്കുത്തറയിൽ, മാത്യു ജോസഫ്, ഷിബു കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകിയ ഗാനസന്ധ്യയിൽ എല്ലാവരും കൂട്ടമായി പങ്കെടുത്തു. പരിപാടികൾ സന്തോഷകരമായി പര്യവസാനിച്ചു.
ബാർബിക്യൂവിനുള്ള സാധനങ്ങൾ മാരിനേറ്റ് ചെയ്തും അവ പാചകപ്പെടുത്തിയും മുഴുവൻ പിക്‌നിക്ക് ആഹാര പദാർത്ഥങ്ങളും തയ്യാറാക്കിയത് ഷിബു വെൺമണിയും ഭാര്യ ബിന്ദു, മകൾ ജോസ്‌ലിൻ എന്നിവരായിരുന്നു. പങ്കെടുത്ത മഹതികൾ കൂട്ടമായി എല്ലാ അനുബന്ധ തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകി. പ്ലെയിൻ ഫീൽഡ് ട്രസ്റ്റി ശിവൻ മുഹമ്മ, ഫോമ റീജിണൽ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, ജോസ് മണക്കാട്ട് (സിഎംഎ) തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകിയത് സന്തോഷ് അഗസ്റ്റിൻ, ഹെറാൾഡ് ഫെഗുരേദോ, പീറ്റർ കൊല്ലപ്പിള്ളി, തോമസ് പ്ലാക്കൽ, ഷിബു കുര്യൻ, മാത്യു ജോസഫ്, ടോം പോൾ, മാഗി സന്തോഷ്, ത്രേസ്യാമ്മ ചെന്നിക്കര, മേരിക്കുട്ടി തോമസ്, ആൻസി നാൽക്കര, മെൽഫ, മാർഗ്രറ്റ് ഫെഗുരേദോ, ടോമി & ഓമന ഇളപ്പുങ്കൽ, ജെയിംസ് എളപ്പുങ്കൽ, ആനി പാത്തിക്കൽ, ജെയിംസ് ഇടുക്കുത്തറ, ഡോ. ചെറിയാൻ & ഏലമ്മ, ഡോ. റോയി തോമസ്, കോശി വൈദ്യൻ, ചിന്നു കവലയ്ക്കൽ, ഡായി പാലിയത്ത്, മനോജ് വെള്ളിത്തറ, മനോജ് ബേബി, ടോം മൂലയിൽ, വിനോദ് തുടങ്ങിയവരായിരുന്നു.
ഇവന്റ് മെയിൻ സ്‌പോൺസേഴ്‌സായി ടോം സണ്ണി (ഫിനാൻഷ്യൽ സ്ട്രാറ്റജിക് ഇങ്ക്), എലാൻ സുരേന്ദ്രൻ (മെഡികെയർ), ഡൈനാസ്റ്റി ഹോം കെയർ, ജെയിംസ് കുരുവിള (ഫാമിലി ഡെന്റൽ പ്രാക്ടീസ്), ജോസഫ് സിറിയക്ക്, ടോം പോൾ (റിഡ്ജ് പാർട്ടി & ഗ്രിൽ), ഹെറാൾഡ് ഫെഗുരേദോ തുടങ്ങിയവരായിരുന്നു.
സെക്രട്ടറി ജോസ് ചെന്നിക്കര പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് ഇരു ചെണ്ട ടീമുകൾക്കും ഗാനഗന്ധർവ്വന്മാർക്കും, ബാർബെക്യൂ തയ്യാറാക്കിയ ഷിബു വെൺമണിക്കും വിശിഷ്ടാതിഥികൾക്കും സ്‌പോൺസേഴ്‌സിനും നന്ദി പ്രകാശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്