ആലപ്പുഴ: ആൺസുഹൃത്തിനെ രക്ഷിക്കാൻ 15 കാരി നൽകിയ കള്ള മൊഴിയിൽ 75-കാരൻ ജയിലിൽ കഴിഞ്ഞത് 285 ദിവസം.
വിചാരണവേളയിൽ പെൺകുട്ടി സത്യം തുറന്നുപറഞ്ഞതോടെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് പോക്‌സോ പ്രത്യേക കോടതി വയോധികനെ വെറുതെ വിട്ടത്. പെൺകുട്ടിയുടെ പുതിയ മൊഴിയിൽ ആൺസുഹൃത്ത് പ്രതിയായി.
2022 ഓഗസ്റ്റ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛൻ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു താമസം.
ഇതിനിടെയാണ് കുട്ടിയുടെ കള്ള പരാതി, സ്‌കൂളിലെ സഹപാഠികളോടാണ് കുട്ടി പീഡനത്തെക്കുറിച്ചുള്ള വിവരം ആദ്യം പറഞ്ഞത്. സംഭവം അറിഞ്ഞ സ്‌കൂൾ അധികൃതർ ആലപ്പുഴ നോർത്ത് പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ, അവർ വയോധികനെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാതെ വയോധികൻ റിമാൻഡിൽ കഴിയവേ 2023-ലാണ് കേസിൽ വിചാരണ തുടങ്ങിയത്. കേസിൽ ഒന്നാം സാക്ഷിയായി കുട്ടി മൊഴി നൽകി.
പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുന്നതിനിടയിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടി, താൻ നൽകിയ മൊഴി തെറ്റാണെന്ന് കോടതിയിൽ പറഞ്ഞത്. തന്റെ ആൺസുഹൃത്തിനെതിരെ കോടതിയിൽ മൊഴിയും നൽകി. ആൺ സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടിയാണ് വയോധികനെതിരെ മൊഴി നൽകിയതെന്നും കുട്ടി കോടതിയിൽ വെളിപ്പെടുത്തി. ഇതേ തുടർന്ന് കോടതി കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു.
ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്ത് ആലപ്പുഴ നോർത്ത് പോലീസ് പുതിയ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് ഇപ്പോൾ ചെങ്ങന്നൂരിലെ പോക്‌സോ കോടതിയുടെ പരിഗണനയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്