തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് (ജൂലൈ 31) അർദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സ്യ ബന്ധന ബോട്ടുകൾ കടലിലിറങ്ങുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടലിൽ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പലയിടത്തു നിന്നും ലഭിച്ച ചാകര തുടരുമെന്ന പ്രതീക്ഷയും മത്സ്യത്തൊഴിലാളികൾക്ക് ഉണ്ട്.
ട്രോളിങ് നിരോധനത്തോടുകൂടി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മത്സ്യബന്ധന ഉപകരണങ്ങൾ ബോട്ടുകളിൽ ഘടിപ്പിക്കുന്ന തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ.
മുനമ്പം, വൈപ്പിൻ ഹാർബറുകളിലായി എഴുന്നൂറോളം ബോട്ടുകളാണ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കാത്തിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ജൂൺ 10 മുതലാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്.
ഐസ് പ്ലാന്റുകളിൽ നിന്ന് ഐസ് ബ്ലോക്കുകളും കയറ്റി തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്