ഐടി കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുടുക്കിയത് പൂട്ടിപ്പോയ ഹോട്ടൽ തുറക്കാൻ 

JULY 30, 2025, 8:39 PM

കൊച്ചി: കൊച്ചിയിൽ പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപിൽ കുടുക്കി 30 കോടി രൂപ തട്ടാൻ ശ്രമിച്ച പ്രതികളായ ദമ്പതികൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

ചാവക്കാട് സ്വദേശി കൃഷ്ണരാജ്, ഭാര്യ ശ്വേത എന്നിവർക്കാണ് എറണാകുളം സെഷൻസ് കോടതി ജാമ്യമനുവദിച്ചത്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന വകുപ്പാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയത്.

 ഐടി കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുടുക്കി 30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിനു പിന്നിൽ പ്രതികളുടെ അടച്ചുപൂട്ടിയ ഹോട്ടൽ സംരംഭങ്ങൾ വീണ്ടും തുടങ്ങാനെന്ന സൂചനയാണ് പുറത്ത് വരുന്നത്.  കേസന്വേഷണവുമായി സഹകരിക്കാമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ദമ്പതികൾക്ക് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

 കേസിലെ ഒന്നാം പ്രതിയായ ശ്വേത ബാബു ഐടി സ്ഥാപനത്തിൽ ഒന്നര വർഷത്തോളം ജോലി ചെയ്തിരുന്നു. തുടർന്ന് മാസങ്ങൾ ആസൂത്രണം ചെയ്താണ് ഭീഷണിക്കും ഹണിട്രാപ്പിനും കളമൊരുക്കിയതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ശ്വേതയുടെ ഭർത്താവ് കൃഷ്ണരാജിന് നേരത്തെ ഹോട്ടൽ ഉൾപ്പെടെയുള്ള സംരംഭങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത് അടച്ചുപൂട്ടിയിരുന്നു. ഇതു വീണ്ടും ആരംഭിക്കുന്നതിനുള്ള പണം കണ്ടെത്താനാണ് തട്ടിപ്പിനു ശ്രമിച്ചതെന്നാണ് വിവരം.  50,000 രൂപ വ്യവസായിയിൽ നിന്നും വാങ്ങിയെന്നും ശേഷം പത്ത് കോടിയുടെ രണ്ട് ചെക്കുകൾ ദമ്പതികൾ കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു.

ശ്വേത വ്യവസായിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇരുവരും തമ്മിലുള്ള രഹസ്യചാറ്റുകൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഐടി വ്യവസായിയിൽ നിന്നാണ് ദമ്പതികൾ പണം തട്ടാൻ ശ്രമിച്ചത്. വ്യവസായിയെ ഭീഷണിപ്പെടുത്തിയതോടെ 50,000 രൂപ പണമായി നൽകുകയും പത്ത് കോടിയുടെ രണ്ട് ചെക്കുകൾ നൽകുകയും ബാക്കി പത്ത് കോടി രൂപ ബാങ്ക് വഴി അയയ്ക്കാമെന്നും പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതികളായ ദമ്പതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam