കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ചയെന്ന് ക്രൈബ്രാഞ്ച് റിപ്പോർട്ട്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് മാമിയെ ചിലർ വിളിച്ചു കൊണ്ടുപോയതെന്നായിരുന്നു ലോക്കൽ പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ മാമി എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്താൻ പൊലീസിന് സാധിച്ചില്ല
നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തു.
നേരത്തേ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പരാമർശിച്ച സാമ്പത്തിക ആരോപണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചിരുന്നു.
2023 ഓഗസ്റ്റ് 22നാണ് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
