തൃശൂരിൽ 18 കാരിക്ക് ദാരുണാന്ത്യം; ആൺസുഹൃത്തിനെ വാട്സ്ആപ്പ് കോൾ വിളിച്ച് അറിയിച്ച ശേഷം ആത്മഹത്യാശ്രമം

JULY 30, 2025, 6:01 AM

തൃശ്ശൂർ: ആൺസുഹൃത്തിനെ വാട്സ്ആപ്പ് കോൾ വിളിച്ച് അറിയിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയ 18 കാരിക്ക് ദാരുണാന്ത്യം. തൃശ്ശൂർ കൈപ്പമംഗലത്ത് ഈ മാസം 25 നായിരുന്നു ആത്മഹത്യാ ശ്രമം ഉണ്ടായത്. ചികിത്സയിലിരിക്കേ ഇന്നാണ് പെൺകുട്ടി മരിച്ചത്. 

കഴിഞ്ഞ 25 ന് ആണ് സഹപാഠിയായ സുഹൃത്ത് കോള്‍ എടുക്കാത്തതില്‍ പ്രകോപിതയായി വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടി അറിയിച്ചത്. സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരം പറഞ്ഞതിന് പിന്നാലെയാണ് മുറി തുറന്ന് നോക്കിയതും തൂങ്ങി നിന്ന പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതും.

അതേസമയം കൈപ്പമംഗലം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ തുടർനടപടി എന്നാണ് പൊലീസ് വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam