വൈക്കത്തിനടുത്ത് വള്ളം മറിഞ്ഞ സംഭവം: ഒരാളുടെ മൃതദേഹം തീരത്തടിഞ്ഞു

JULY 29, 2025, 11:42 PM

കോട്ടയം:  വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയവരുടെ വള്ളം അപകടത്തിൽപ്പെട്ടത്. 23 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്.

ഇതിൽ 22 പേരെയും രക്ഷപ്പെടുത്തിയിരുന്നു. കാണാതായ സുമേഷിനായി പ്രദേശത്ത് രണ്ട് ദിവസമായി തിരച്ചിൽ നടക്കുകയായിരുന്നു.  പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. 

vachakam
vachakam
vachakam

വള്ളം മറിഞ്ഞപ്പോൾ അഞ്ച് പേരെ രക്ഷപ്പെടുത്തി സുമേഷ് കരക്കെത്തിച്ചിരുന്നു. അപ്പോഴേക്കും കുഴഞ്ഞുപോയി. സുമേഷ് പിടിച്ചുനിന്നിരുന്ന പലക ഉള്‍പ്പടെ ഒലിച്ചുപോയിരുന്നതായാണ് വിവരം.

ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കെട്ടുവള്ളമാണ് മറിഞ്ഞത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam