പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിലെ സൈബർ പോര് രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ സനൽ കുമാറിനെതിരെ വീണ്ടും ആറന്മുളയുടെ ചെമ്പട എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് വന്നിരിക്കുകയാണ്.
വീണ ജോർജിനെ അനുകൂലിച്ചും സനൽ കുമാറിനെ വിമർശിച്ചുമാണ് ആറന്മുളയുടെ ചെമ്പട എന്ന ഫേസ്ബുക്ക് പേജിൽ തുടർച്ചയായി പോസ്റ്റുകൾ വരുന്നത്.
കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി എന്നാണ് സനലിൻ്റെ നിലപാട് എന്നാണ് വിമർശനം.
വീണയെ ഒതുക്കി ആറന്മുള സീറ്റ് നേടാൻ സനൽ കുമാർ ശ്രമിക്കുന്നു എന്ന ചെമ്പടയുടെ പോസ്റ്റ് വിവാദമായിരുന്നു. സംഭവത്തിൽ സനൽകുമാർ പൊലീസിൽ പരാതി നൽകി.
ആറന്മുളയുടെ ചെമ്പട എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് സനൽകുമാർ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്