മുൻ ഒഹായോ പോലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്

JULY 30, 2025, 12:04 AM

കൊളംബസ്, ഒഹായോ: മൊബൈൽ ഫോണും താക്കോലും കൈവശം വെച്ചിരുന്ന കറുത്ത വർഗക്കാരനായ ആൻഡ്രെ ഹില്ലിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ ഒഹായോ പോലീസ് ഉദ്യോഗസ്ഥൻ ആദം കോയിക്ക് 15 വർഷം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഹില്ലിന്റെ കൈവശമുണ്ടായിരുന്നത് തോക്കാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിർത്തതെന്ന് കോയ് കോടതിയിൽ വാദിച്ചു.

2020 ഡിസംബറിലാണ് സംഭവം നടന്നത്. ഹിൽ ഒരു വെള്ളി നിറമുള്ള റിവോൾവർ കൈവശം വെച്ചിട്ടുണ്ടെന്ന് കരുതിയെന്നും തന്റെ ജീവന് ഭീഷണിയുണ്ടായതിനാലാണ് വെടിയുതിർത്തതെന്നും കോയ് ജൂറിയോട് പറഞ്ഞിരുന്നു. എന്നാൽ, ഹിൽ പോലീസിന്റെ നിർദ്ദേശങ്ങൾ പാലിച്ചിരുന്നെന്നും കോയിക്ക് ഒരിക്കലും ഭീഷണിയായിരുന്നില്ലെന്നും പ്രോസിക്യൂട്ടർമാർ വാദിച്ചു. ഹോഡ്ജ്കിൻ ലിംഫോമയ്ക്ക് ചികിത്സയിലുള്ള കോയ് വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

സംഭവത്തിന് തൊട്ടുമുമ്പുള്ള പോലീസ് ബോഡി ക്യാമറ ദൃശ്യങ്ങളിൽ, ഹിൽ തന്റെ ഇടത് കൈയ്യിൽ ഒരു മൊബൈൽ ഫോൺ ഉയർത്തിപ്പിടിച്ച് ഒരു സുഹൃത്തിന്റെ ഗാരേജിൽ നിന്ന് പുറത്തേക്ക് വരുന്നതായി കാണാം. വെടിയേറ്റതിന് ശേഷം ഏകദേശം 10 മിനിറ്റോളം ഹില്ലിന് വൈദ്യസഹായം ലഭിച്ചിരുന്നില്ല.

vachakam
vachakam
vachakam

കോയിക്കെതിരെ മുൻപും പൗരന്മാരുടെ പരാതികൾ നിലനിന്നിരുന്നു. ഈ സംഭവത്തിന് ശേഷം പോലീസ് മേധാവിയെ മേയർ പുറത്താക്കിയിരുന്നു. കൊളംബസ് നഗരം ഹില്ലിന്റെ കുടുംബത്തിന് 10 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ സമ്മതിക്കുകയും, പരിക്കേറ്റവർക്ക് പോലീസ് ഉടൻ വൈദ്യസഹായം നൽകണമെന്ന് നിഷ്‌കർഷിക്കുന്ന ഒരു നിയമം പാസാക്കുകയും ചെയ്തു.

അതേസമയം, ഇത് കൊലപാതകമല്ലെന്നും ഹൃദയഭേദകമായ ഒരു തെറ്റാണെന്നും ലോക്കൽ ഫ്രറ്റേണൽ ഓർഡർ ഓഫ് പോലീസ് ചാപ്റ്റർ അഭിപ്രായപ്പെട്ടു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam