ഒരു ജയില്‍ചാട്ടങ്ങളുടെ അവിശ്വസനീയമായ വിവരണങ്ങളുള്ള ഒരു പുസ്തകമാണ് പാപ്പിയോണ്‍. വളരെ ദുർഘടമായ ഒരു സാഹചര്യത്തിൽ അധോലോകത്തിലെ ഇരുട്ടിൽ താമസിച്ചിരുന്ന ഷാരിയറുടെ (അയാൾ വിളിക്കപ്പെടുന്നത് പാപ്പിയോൺ എന്നാണ്.) ജീവിതത്തിൽ ചെയ്യാത്ത ഒരു കൊലപാതകത്തിന്റെ കുറ്റം വന്നു വീഴുന്നു. അതോടെ ആജീവനാന്ത തടവിനായി( മരണം വരെ) ഫ്രഞ്ച് ഗയാനയിലെ കടൽത്തീരത്തുള്ള ദ്വീപിലെത്തുന്നു.
കുറ്റം ചെയ്യാതെ മരണം വരെ തടവിൽ കിടക്കാൻ എങ്ങനെ കഴിയുമെന്നാണ്? അവിടെ നിന്ന് രക്ഷപ്പെടാനുള്ള വഴികളെക്കുറിച്ചാണ് പാപ്പിയോൺ ആലോചിച്ചുകൊണ്ടിരുന്നത്. അങ്ങനെ നീണ്ട പത്തു വർഷത്തിൽ എട്ടു തവണ തടവിൽ നിന്ന് ചാടാൻ ശ്രമിച്ച പാപ്പിയോൺ ഒടുവിൽ രക്ഷപ്പെടുകയും വെനിസ്വലയിൽ എത്തിപ്പെടുകയും ചെയ്യുന്നു. ആ പത്തു വർഷത്തിൽ പാപ്പിയോൺ അനുഭവിച്ച പല തരത്തിലുള്ള വൈകാരികതകൾ നിറഞ്ഞ ഓർമ്മകളുടെ പകർത്തിയെഴുത്താണ് ‘‘പാപ്പിയോൺ’’ എന്ന പുസ്തകം.
അതിലേറേ അവിശ്വസനീമാണ് അതിന്റെ രചയിതാവിന്റെ കഥ തന്നെയാണ്. ഫ്രഞ്ച് ഗയാനയിലെ ഒരു പീനല്‍ കോളനിയില്‍ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ഹെന്റി ഷാരിയര്‍ (1906-1973) എന്നയാള്‍ പല തവണ ജയില്‍ ചാടാന്‍ ശ്രമിച്ചു. പലതവണ ശ്രമിച്ചതിന് ശേഷം അതിക്രൂരമായ ജയിലില്‍ നിന്ന് ഷാരിയര്‍ രക്ഷപെട്ടു. പിന്നീട് 1969-ല്‍ ഒരു തടവുകാരന്‍ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പാപ്പിയോണ്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ലോകമെമ്പാടുമുള്ള ആളുകള്‍ ആകാംഷയോടെയാണ് ലോകത്തെ ഞെട്ടിച്ച ജയില്‍ചാട്ടത്തിന്റെ അവനുഭവ കഥ വായിച്ചറിഞ്ഞത്. കൗമാരപ്രായത്തില്‍ ഫ്രഞ്ച് നാവികസേനയില്‍ ചേര്‍ന്ന ഷാരിയര്‍ രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം പാരീസിലേക്ക് മടങ്ങിയെത്തി. പിന്നീട് ഫ്രഞ്ച് ക്രിമിനല്‍ അധോലോകത്തിലായിരുന്നു ഷാരിയറിന്റെ ജീവിതം. 1932-ല്‍ മോണ്ട്മാര്‍ട്രെയില്‍ നിന്നുള്ള റോളണ്ട് ലെഗ്രാന്‍ഡ് എന്ന ഗുണ്ടാ നേതാവിന്റെ കൊലപാതകത്തിന് ഷാരിയര്‍ അറസ്റ്റിലായി. നിരപരാധിയാണെന്ന് പറഞ്ഞുവെങ്കിലും കോടതി ഷാരിയറെ കുറ്റക്കാരനെന്ന് കണ്ടെത്തി ഫ്രഞ്ച് ഗയാനയിലെ സെന്റ് ലോറന്റ് ഡു മറോണി പീനല്‍ കോളനിയില്‍ പത്ത് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
പീനല്‍ കോളനിയിലെ സാഹചര്യങ്ങള്‍ ക്രൂരമായിരുന്നു. മറ്റ് രണ്ട് സഹ തടവുകാരുമായി സൗഹൃദം ഉണ്ടാക്കിയ ഷാരിയര്‍ 1933 നവംബറില്‍, സെന്റ് ലോറന്റില്‍ നിന്ന് ഒരു ചെറിയ തുറന്ന ബോട്ടില്‍ രക്ഷപ്പെട്ടു.അഞ്ച് ആഴ്ചയ്ക്കുള്ളില്‍ ഏകദേശം രണ്ടായിരം മൈല്‍ സഞ്ചരിച്ച ശേഷം ഒരു കൊളംബിയന്‍ ഗ്രാമത്തിന് സമീപം അവര്‍ എത്തിച്ചേര്‍ന്നു. അവിടെ വച്ച് അവര്‍ വീണ്ടും പിടിക്കപ്പെട്ടെങ്കിലും ഷാരിയര്‍ അവിടെ നിന്നും വീണ്ടും രക്ഷപെട്ടു. പിന്നീട് പ്രസിദ്ധീകരിച്ച തന്റെ അര്‍ദ്ധ-ജീവചരിത്ര നോവലായ പാപ്പിയോണില്‍, വടക്കന്‍ കൊളംബിയയിലെ ഗുവാജിറ ഉപദ്വീപിലേക്ക് താന്‍ എത്തിയെന്നും, തുടര്‍ന്ന് കാട്ടിലെ ഒരു തദ്ദേശീയ ഗോത്രത്തോടൊപ്പം മാസങ്ങള്‍ താമസിച്ചുവെന്നും ഷാരിയര്‍ അവകാശപ്പെട്ടു.
ഒടുവില്‍ കാട്ടില്‍ നിന്ന് പുറത്തുവന്നയുടനെ അദ്ദേഹം വീണ്ടും പിടിക്കപ്പെടുകയും രണ്ട് വര്‍ഷത്തെ ഏകാന്ത തടവിന് ശിക്ഷിക്കപ്പെടുകയുമായിരുന്നു. പാപ്പിയോൺ എന്നാൽ ഫ്രാൻസിൽ ചിത്രശലഭം എന്നാണർത്ഥം. എന്തുകൊണ്ടാണ്
ഷാരിയറിന് ചിത്രശലഭമെന്ന ഓമനപ്പേര് യോജിക്കുന്നതെന്നറിയില്ല, എന്നാലും
അദ്ദേഹത്തിന്റെ അടുത്ത് നിന്നവരെല്ലാം ഹെൻറി ഷാരിയറേ പാപ്പിയോൺ എന്ന്
മാത്രം വിളിച്ചു.
നാനൂറ്റി അൻപതിലധികം പേജുകളുള്ള പുസ്തകമാണ് പാപ്പിയോൺ. പുസ്തകം കയ്യിലെടുക്കുമ്പോൾ ഇത് വായിച്ചു തീർക്കാൻ (അതും ആത്മകഥാംശമുള്ളതെന്ന തിരിച്ചറിവ് കൂടിയാകുമ്പോൾ) ബുദ്ധിമുട്ട് അനുഭവപ്പെട്ടേയ്ക്കാം എന്ന് തോന്നുമെങ്കിലും വായന തുടങ്ങി പാപ്പിയോണിനൊപ്പം ജയിലഴികൾക്കുള്ളിലേക്കെത്തുമ്പോൾ മനസ്സിലാവും അദ്ദേഹത്തെപ്പോലെ തന്നെ ആ അഴികൾക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ വായനക്കാരനും അത്രയെളുപ്പമല്ലെന്ന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്