ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരം ആഗസ്റ്റ് 31ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ

JULY 29, 2025, 10:57 PM

ഷിക്കാഗോ: ആഗോള മലയാളി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നൽകുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ (1300 പൗണ്ട്) ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് പുരോഗമിക്കുന്നു. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ദിവസം തന്നെ മൂന്നു പ്രോഗ്രാമുകളാണ് നടത്തപ്പെടുക. ആഗസ്റ്റ് 31ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിക്ക് മത്സരങ്ങൾ അവസാനിക്കും.

5 മണി മുതൽ രാത്രി 10 മണി വരെ വൈവിദ്ധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കുവാനുള്ള 'ഇന്ത്യ ഫുഡ് ടേസ്റ്റ്' നടത്തപ്പെടും. 7 മണി മുതൽ 10 മണി വരെ അഫ്‌സലിന്റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും. ഈ വർഷം പുതിയ സ്ഥലത്താണ് വടംവലി മത്സരം നട ക്കുക. വിശാലവും വിപുലവുമായ പാർക്കിംഗ് സൗകര്യങ്ങളുള്ള മോർട്ടൻ ഗോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം കാണികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. ഇരുപതിൽപ്പരം ടീമുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കൃത്യനിഷ്ഠയോടെ ഈ വർഷത്തെ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്.

vachakam
vachakam
vachakam


പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ. കമ്മിറ്റിയിൽ വൈസ് ചെയർമാൻ മാനി കരികുളം, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ, പിആർഒ മാത്യു തട്ടാമറ്റം എന്നിവരും മത്സരത്തിന്റെ വിജയത്തിനായി മുന്നിട്ടു പ്രവർത്തിക്കുന്നു.

ആകർഷകമായ സമ്മാനത്തുകയാണ് ഈ വടംവലി മത്സരത്തിന്റെ പ്രത്യേകത. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കഗോയിലെ വ്യവസായ പ്രമുഖ നായ ജോയി നെടിയകാലായിലാണ് സ്‌പോൺസർ.

vachakam
vachakam
vachakam

രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്‌പോൺസർ.

മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. അറിയപ്പെടുന്ന സ്ഥാപനമായ എലൈറ്റ് ഗെയിമിംഗിനു വേണ്ടി റ്റോണി & ഫ്രാൻസിസ് കിഴക്കേക്കുറ്റ് സ്‌പോൺസർ ചെയ്തിരിക്കുന്നു.

നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ഷിക്കഗോ മംഗല്യ ജൂവലറിക്കു വേണ്ടി ഷൈബു കിഴക്കേ ക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുൻ മാമ്മൂട്ടിൽ എന്നിവരാണ് സ്‌പോൺസർമാർ.

vachakam
vachakam
vachakam


2013ൽ സ്ഥാപിതമായ ഷിക്കഗോ സോഷ്യൽ ക്ലബിന്റെ പ്രഥമ പ്രസിഡന്റ് സൈമൺ ചക്കാലപടവിലാണ്. പിന്നീട് സാജു കണ്ണമ്പള്ളി, അലക്‌സ് പടിഞ്ഞാറേൽ, പീറ്റർ കുളങ്ങര, ബിനു കൈതക്കതൊട്ടിയിൽ, സിബി കദളിമറ്റം എന്നിവർ പ്രസിഡന്റുമാരായുള്ള കമ്മിറ്റികൾ വിവിധ കാലയളവുകളിൽ സോഷ്യൽ ക്ലബിന്റെ വളർച്ചയ്ക്ക് ഊർജം പകർന്നു. ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. പുതിയ അഡ്രസ് ശ്രദ്ധിക്കുക:

MORTON GROVE PARK DISTRICT STADIUM, 6834 DEMPSTER ST, MORTON GROVE, ILLINOIS 60053.

വിശദവിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്) 630-935-9655, സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്റ് ചെയർമാൻ) 630-673-3382

മാത്യു തട്ടാമറ്റം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam