തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞുവീണു മരിച്ചു. നെയ്യാറ്റിൻകര സ്വദേശി ഷിജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് ദാരുണ സംഭവം നടന്നത്.കുഴഞ്ഞു വീണതിനുപിന്നാലെ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
അതേസമയം, ഒരാഴ്ച മുൻപ് കളിക്കുന്നതിനിടെ വീണ് കുഞ്ഞിന് പരിക്കേറ്റിരുന്നു. ഇതാണോ കുഴഞ്ഞുവീഴാൻ കാരണമെന്നത് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
