സംഗീത സാന്ദ്രമായി 'സുവർണ്ണനാദം': അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട് ജനുവരി 23ന്

JANUARY 17, 2026, 12:25 AM

അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ) നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു ഫേസ് ' ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ജനുവരി 23 വെള്ളിയാഴ്ച നടക്കും. അറ്റ്‌ലാന്റ മാർത്തോമാ ഇടവക വികാരിയായ റവ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സംഗീത വിരുന്ന് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് (ID: 769-374-4841, password : music) തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.


റവ. ജേക്കബ് തോമസ്, 2013 ജൂലൈയിലാണ് വൈദികനായി അഭിഷിക്തനായത്. നിലവിൽ അറ്റ്‌ലാന്റ മാർത്തോമാ ചർച്ച് വികാരിയായി സേവനമനുഷ്ഠിക്കുന്നു. ഗായകൻ, ഗാനരചയിതാവ്, കീബോർഡ് പ്ലെയർ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം നാൽപ്പതിലധികം ഗാനങ്ങൾക്ക് സംഗീതവും വരികളും നൽകിയിട്ടുണ്ട്. 2001ൽ പുറത്തിറങ്ങിയ 'ജീവധാര' എന്ന ആൽബത്തിലൂടെയാണ് അദ്ദേഹം സംഗീത ലോകത്ത് ശ്രദ്ധേയനായത്. മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഗോസ്പൽ ടീം ഡയറക്ടറായും (2021 -2024), മാരാമൺ കൺവെൻഷൻ ക്വയർ അംഗമായും (1997 -1999) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുബ കൊച്ചമ്മയാണ് സഹധർമ്മിണി. നേത്തൻ, നോയൽ എന്നിവരാണ് മക്കൾ.

vachakam
vachakam
vachakam

പരിപാടിയുടെ വിശദാംശങ്ങൾ: സമയം രാത്രി 08:30 (EST), ഡാളസ് സമയം 07:30 (വെള്ളി), ഇന്ത്യയിൽ ശനിയാഴ്ച രാവിലെ 07:00. ഐ.പിയഎൽ കോർഡിനേറ്റർ സി.വി. സാമുവൽ ഉദ്ഘാടനവും സമാപന പ്രാർത്ഥന റവ. സാം ലൂക്കോസും നിർവ്വഹിക്കും.

സണ്ണി, ജോജു, സുരാനന്ദ്, റവ. സാം ലൂക്കോസ്, ഷീബ, ബീന, ഇഷ വിനീഷ്, രജനി, മേഴ്‌സി, ജെനി തുടങ്ങിയവർ സംഗീത വിരുന്നിൽ പങ്കെടുക്കും.

ആത്മീയതയും സംഗീതവും കോർത്തിണക്കിയുള്ള ഈ സായാഹ്നത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam