പത്തനംതിട്ട: പമ്പയിലെ ആശുപത്രിയില്‍ ഗുരുതര അനാസ്ഥയെന്ന് പരാതി. കാലിലെ മുറിവ് കെട്ടിയത് സര്‍ജിക്കല്‍ ബ്ലേഡ് അകത്ത് വച്ചാണെന്ന് ശബരിമല തീര്‍ത്ഥാടകയായ പ്രീത പരാതിപ്പെടുന്നു. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് സ്‌കിന്‍ കട്ട് ചെയ്യുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് പരിചയക്കുറവ് തോന്നി. പിന്നീട് മറ്റൊരു ആശുപത്രിയില്‍ പൊയ്‌ക്കോളാമെന്ന് പറയുകയും വീട്ടിലെത്തി മുറിവ് തുറന്ന് നോക്കിയപ്പോള്‍ സര്‍ജിക്കല്‍ ബ്ലേഡ് അകത്ത് വെച്ച് ബാന്‍ഡേജ് ചെയ്തത് കണ്ടെന്നുമാണ് പ്രീത പറയുന്നത്.
സംഭവത്തില്‍ പമ്പാ ആശുപത്രി അധികൃതര്‍ക്കെതിരെയാണ് പ്രീത പരാതി നല്‍കി. നെടുമ്പാശ്ശേരി സ്വദേശിയായ പ്രീത അനാസ്ഥക്കെതിരെ പത്തനംതിട്ട ഡിഎംഒയ്ക്കാണ് പരാതി നല്‍കിയത്. പന്തളത്ത് നിന്ന് തിരുവാഭാരണ ഘോഷയാത്രക്കൊപ്പം പദയാത്രയായാണ് പ്രീത പമ്പയിലെത്തിയത്. കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് പ്രീത പമ്പയിലെ ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്തിരുന്നു. തിരിച്ചു പോരുമ്പോഴും മുറിവ് ഡ്രസ് ചെയ്യാനായി ആശുപത്രിയിലെത്തുകയായിരുന്നു.
ഡോക്ടര്‍ ഏല്‍പ്പിച്ച സഹായിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ നേഴ്‌സ് ആണോയെന്ന് ചോദിച്ചു. എന്നാല്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് ആണെന്നായിരുന്നു മറുപടി. മുറിവിലെ തൊലി മുറിക്കാന്‍ തുടങ്ങിയപ്പോള്‍ വേണ്ടെന്ന് പറഞ്ഞ പ്രീത ബാന്‍ഡേജ് മതിയെന്ന് പറഞ്ഞു. പിന്നീട് വീട്ടിലെത്തി മുറിവ് തുറന്നുനോക്കിയപ്പോഴാണ് സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
