തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിന്റെ പുനപ്രതിഷ്ഠയില്‍ കേസെടുക്കാന്‍ സാധ്യത തേടി എസ്ഐടി. കൊടിമരത്തിന്റെ നിര്‍മാണത്തിന് ദേവസ്വം ബോര്‍ഡ് വ്യാപകമായി പണം പിരിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
കോടതിയുടെ നിലപാട് അനുസരിച്ചാണ് എസ്ഐടി കേസെടുക്കുക. പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റ് ആയിരുന്ന സമയത്താണ് ഇടപാടുകള്‍ നടത്തിയിരുന്നത്. വാജി വാഹനത്തിന്റെ കൈമാറ്റത്തിലെ കണ്ടെത്തലുകള്‍ കോടതി അറിയിക്കും.
അതേസമയം ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളുടെ പരിശോധന റിപ്പോര്‍ട്ട് തേടി പ്രത്യേക അന്വേഷണ സംഘം എസ്ഐടി കോടതിയില്‍ വൈകാതെ അപേക്ഷ സമര്‍പ്പിക്കും. ദ്വാരപാലക ശില്പവും കട്ടിളപ്പാളിക്കും പുറമേ കൂടുതല്‍ സ്വര്‍ണം ശബരിമലയില്‍ നിന്ന് കടത്തിയിട്ടുണ്ടോയെന്ന് പരിശോധനാഫലം ലഭിക്കുന്നതിലൂടെ വ്യക്തമാകും. കേസില്‍ അറസ്റ്റിലായ കെ.പി ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റണമോയെന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
