കേരള കോൺഗ്രസ് മാണി വിഭാഗം  യുഡിഎഫിലേക്ക് വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ലെന്ന് വിഡി സതീശൻ

JANUARY 17, 2026, 2:25 AM

തിരുവനന്തപുരം:  യുഡിഎഫിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗം വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 

 അതിൽ ഇനി ചർച്ച ചെയ്യേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് അടിത്തറ വിപുലമാകും.

അതിനെക്കുറിച്ച് എപ്പോഴും പറയേണ്ട കാര്യമില്ല. അതിൽ വിവിധ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും സോഷ്യൽ ഗ്രൂപ്പുകളും ഉണ്ടാകും. 

vachakam
vachakam
vachakam

 സ്വർണ കൊള്ളയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ശ്രദ്ധ മാറ്റാൻ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. സ്വർണക്കൊള്ള മറയ്ക്കാൻ മറ്റു കാര്യങ്ങൾ പ്രചരിപ്പിക്കുന്നു.

ഏത് കാലത്തെ കാര്യങ്ങൾ അന്വേഷിച്ചാലും തങ്ങൾക്ക് പ്രശ്നം ഇല്ല. ജയിലിൽ ആയ സിപിഎം നേതാക്കൾക്കെതിരെ ഇതുവരെയും നടപടി സിപിഎം സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ സർക്കാരും സിപിഎമ്മും മറുപടി പറയണമെന്നും വി.ഡി. സതീശൻ പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam