തിരുവനന്തപുരം: ചിന്നക്കനാലിൽ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുത്ത് വിജിലൻസ്.
സ്ഥലം വാങ്ങിയതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് എംഎൽഎ മൊഴി നൽകി. പോക്കുവരവ് ചെയ്യും മുൻപ് മിച്ചഭൂമി കേസ് ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നും അദ്ദേഹം മൊഴി നൽകി.
വിജിലൻസിന്റെ പൂജപ്പുര എസ്ഐയു 1 യൂണിറ്റാണ് മൊഴി നൽകിയത്. വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ്.
റവന്യൂ രേഖ പരിശോധിച്ചാണ് 2021ൽ ഭൂമി വാങ്ങിയത്. ഭൂമി വാങ്ങുമ്പോൾ കേസ് ഉണ്ടായിരുന്നില്ല. ആധാരത്തിന് വില കുറച്ച് കാണിച്ചിട്ടില്ലെന്ന് അദ്ദേഹം മൊഴി നൽകി.
ഭൂമി കയ്യേറിയെന്ന ആരോപണവും മാത്യു കുഴൽനാടൻ നിഷേധിച്ചു. ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വെച്ചതാണ് മാത്യു കുഴൽനാടന് എതിരായ കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
