ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വീഡിയോഗ്രഫർക്ക് ദാരുണാന്ത്യം

SEPTEMBER 21, 2024, 12:59 PM

ചെങ്ങന്നൂർ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീഡിയോഗ്രഫർ മരിച്ചു.

എംസി റോഡിൽ മുണ്ടൻകാവ് ആമ്പല്ലൂർ ക്ലിനിക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു അപകടം. 

 പാണ്ടനാട് പ്രയാർ ഓലിക്കൽ കെ ബിജു (48) ആണ് മരിച്ചത്.  

vachakam
vachakam
vachakam

ചെങ്ങന്നൂരിൽ നിന്നു വീട്ടിലേക്ക് പോകുകയായിരുന്ന ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

എസിവി, കുട്ടനാട് കേബിൾ വിഷൻ എന്നീ സ്ഥാപനങ്ങളിൽ ക്യാമറമാനായി ബിജു പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മഞ്ജു, മക്കൾ: കൃപ, ശ്രദ്ധ, ജീവൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam