വ്യാജ നിയമന ഉത്തരവ് നല്‍കി തട്ടിപ്പ്

SEPTEMBER 21, 2024, 10:56 AM

ചേര്‍ത്തല: സര്‍ക്കാർ മുദ്രസഹിതമുള്ള വ്യാജ നിയമന ഉത്തരവ് നല്‍കി എയ്ഡഡ് സ്‌കൂളില്‍ മകള്‍ക്ക് ക്ലര്‍ക്ക് നിയമനത്തിനായി  2.15 ലക്ഷം കബിളിപ്പിച്ചെന്നു കാട്ടി വീട്ടമ്മ മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കി.

മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് ലക്ഷ്മിനിവാസില്‍ പ്രീന ഹരിദാസാണ് പരാതി നല്‍കിയത്. 

ബി.ജെ.പി സംസ്ഥാന സമിതി അംഗം ആര്‍. ഉണ്ണികൃഷ്ണനെതിരെയാണ് പരാതി നല്‍കിയത്. ബി.ജെ.പി നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. 

vachakam
vachakam
vachakam

പരാതിക്കാരിയുടെ ഭർത്താവ് ഹരിദാസ് ബി.ജെ.പി മാരാരിക്കുളം പഞ്ചായത്ത് കമ്മിറ്റി മുന്‍ സെക്രട്ടറികൂടിയാണ്. 2021ലാണ് മകള്‍ക്ക് ജോലി വാഗ്ദാനംചെയ്ത് ആര്‍. ഉണ്ണികൃഷ്ണന്‍ സമീപിച്ചതെന്നും അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് 2.15 ലക്ഷം രൂപ സാറ എന്ന ഇന്ദുവിന്റെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയതെന്നും പ്രീനയും ഭര്‍ത്താവും വാർത്തസമ്മേളത്തില്‍ പറഞ്ഞു.

മകളുടെ സ്വര്‍ണം പണയംവെച്ചാണ് പണം നല്‍കിയത്. പണം നല്‍കിയതിനു പിന്നാലെ സര്‍ക്കാര്‍ മുദ്രയുള്ള നിയമന ഉത്തരവും നല്‍കി. എന്നാല്‍, ഇതുമായി സ്കൂളിലെത്തിയതോടെയാണ് ഉത്തരവ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നു പണം തിരികെ കിട്ടാന്‍ ശ്രമം നടത്തിയെങ്കിലും മടക്കിനല്‍കിയില്ല. പാര്‍ട്ടിതലത്തിലും പിന്നീടു പൊലീസിലും നല്‍കിയ പരാതികളില്‍ നടപടിയില്ലാതെ വന്നതോടെയാണ് ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam