2025 ഡിസംബറോടെ രണ്ടരലക്ഷം കണക്ഷൻ നല്‍കാൻ കെ-ഫോണ്‍

SEPTEMBER 21, 2024, 10:09 AM

കാഞ്ഞങ്ങാട്: കിഫ്ബിയില്‍നിന്ന് 1000 കോടി രൂപ കടമെടുത്ത് അഞ്ചുവർഷം മുൻപാണ് സംസ്ഥാനസർക്കാർ സംരംഭമായ കെ -ഫോണ്‍ ഇന്റർനെറ്റ് കണക്ഷൻ പദ്ധതി തുടങ്ങിയത്. 

സർക്കാർ സ്ഥാപനങ്ങളിലാണ് ആദ്യം കണക്ഷൻ നല്‍കിത്തുടങ്ങിയത്. കഴിഞ്ഞ വർഷം ജൂണ്‍ മുതലാണ് വീടുകളിലെത്തിത്തുടങ്ങിയത്.

ദിവസം 250 മുതല്‍ 300 വീടുകളില്‍ വരെ കണക്ഷൻ കൊടുക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതു പ്രതിദിനം 750 മുതല്‍ 800 വരെയാക്കാനാണ് ലക്ഷ്യം. 2025 ഡിസംബറാകുമ്പോഴേക്കും രണ്ടരലക്ഷം കണക്ഷൻ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

vachakam
vachakam
vachakam

സംസ്ഥാനത്ത് ആറായിരത്തിലധികം ചെറുകിട കേബിള്‍ ഓപ്പറേറ്റർമാരുണ്ട്. ഇതില്‍ 2500-ഓളം പേരുമായിട്ടേ കെ ഫോൺ കരാറായിട്ടുള്ളൂ. മുഴുവൻ ഓപ്പറേറ്റർമാരുമായി കരാറുണ്ടാക്കിയാലേ പ്രതീക്ഷിച്ച വേഗത്തില്‍ കെ-ഫോണ്‍ വീടുകളിലെത്തൂ. 

അതേസമയം കെ-ഫോണ്‍ ഇന്റർനെറ്റിന് വീടുകളില്‍ സ്വീകാര്യത കൂടുന്നുണ്ട്. നിത്യവും നൂറുകണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. ഒടുവിലെ കണക്ക് പ്രകാരം 86,436 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 28,138 കണക്ഷൻ നല്‍കി. ഇതിനു പുറമെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 5222 വീടുകളിലും കെ-ഫോണ്‍ എത്തിച്ചു. വാടക ഇനത്തിലെ കുറവും ഇന്റർനെറ്റിന്റെ വേഗവും സ്കീമുകളുമാണ് കെ-ഫോണിനെ സ്വീകാര്യമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam