സാലറി ചലഞ്ചില്‍ ഇതുവരെ കിട്ടിയത് 41 കോടി

SEPTEMBER 21, 2024, 9:49 AM

തിരുവനന്തപുരം:  500 കോടി രൂപയാണ് സാലറി ചലഞ്ചിലൂടെ സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ   ഇന്നലെ വരെ സിഎംഡിആർഎഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമെന്ന് വ്യക്തമാകാകുന്ന ട്രഷറി രേഖകള്‍ പുറത്തുവന്നു.

സാലറി ചലഞ്ചിനെതിരെ സർക്കാർ ജീവനക്കാരുടെ ഭാഗത്ത് നിന്ന് എതിർപ്പുയർന്ന പശ്ചാത്തലത്തില്‍ അതിന്റെ കണക്കുകള്‍ സർക്കാർ പുറത്ത് വിട്ടിരുന്നില്ല. ഇത് പുറത്ത് വിടാതിരിക്കുന്നതിനിടെയാണ് ട്രഷറി രേഖകള്‍ പുറത്തായത്.

5 ദിവസത്തെ ലീവ് സറണ്ടറും, പിഎഫും ഉള്‍പ്പെടുന്ന തുകയാണിത്. ഈ കണക്ക് നോക്കിയാല്‍ നാല് ദിവസത്തെ ശമ്പളം സംഭാവനയായി അടുത്ത രണ്ടുമാസങ്ങളില്‍ ലഭിച്ചാല്‍ പോലും 200 കോടി തികയില്ല.

vachakam
vachakam
vachakam

 41 കോടി 20 ലക്ഷത്തോളം രൂപയാണ് ഇതുവരെ കിട്ടിയത്. ഇത് ഒരു ദിവസത്തെ ശമ്പംളം നല്‍കിവരുടെ മാത്രം കണക്കായിരുന്നെങ്കില്‍ സർക്കാരിന് ആശ്വസിക്കാമായിരുന്നു.

പക്ഷെ ലീവ് സറണ്ടർ ചെയ്തും, പിഎഫ് വായ്പയുടെ തുകയില്‍ നിന്നും 5 ദിവസത്തെ ശമ്പളം നല്‍കിയതെല്ലാം കൂട്ടിയാണ് ഈ 41 കോടി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam