കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജിക്ക് ഷിക്കാഗോയിൽ വമ്പിച്ച സ്വീകരണം നൽകുന്നു

SEPTEMBER 21, 2024, 10:12 AM

ഷിക്കാഗോ: കെ.പി.സി.സി സെക്രട്ടറിയും ഓണാട്ടുകര കോക്കനാട്ട് കോർപ്പറേഷൻ ചെയർമാനുമായ കറ്റാനം ഷാജിക്ക് ഷിക്കാഗോയിലെ കോൺഗ്രസ് അനുഭാവികളുടെയും ഒ.ഐ.സി.സിയുടെ നേതൃത്വത്തിലും മൗണ്ട് പ്രൊസ്‌പെറ്റസിലുള്ള തിലക് റെസ്റ്റോറന്റിൽ വച്ച് ഒക്ടോബർ 5ന് ഉച്ചയ്ക്ക് 12.30ന് വമ്പിച്ച സ്വീകരണം നൽകുന്നു.

ഈ സമ്മേളനത്തിലേക്ക് ഷിക്കാഗോയിലുള്ള എല്ലാ മലയാളികളേയും ക്ഷണിക്കുന്നതായി ഒ.ഐ.സി.സി നാഷണൽ വൈസ് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, ഒ.ഐ.സി.സി ഷിക്കാഗോയുടെ പ്രസിഡന്റ് ലുയി ഷിക്കാഗോ, ഒ.ഐ.സി.സി മിഡ്‌വെസ്റ്റ് ചെയർമാൻ ഡോ. ഡാൽബി പോൾ ചെന്നോത്ത്, ഒ.ഐ.സി.സി ഷിക്കാഗോ ട്രഷറർ രാജൻ തോമസ്, സെക്രട്ടറി സിനു പലക്കത്തടം എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

സെപ്തംബർ 23ന് ന്യൂയോർക്കിൽ എത്തുന്ന കറ്റാനം ഷാജിക്ക് ഒ.ഐ.സി. വൈസ് പ്രസിഡന്റ് ചാരുമൂടി ജോസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നുണ്ട്.

vachakam
vachakam
vachakam

അതിനുശേഷം ഫിലാഡൽഫിയ, ഫ്‌ളോറിഡ, ഡാളസ്, ഹൂസ്റ്റൺ എന്നീ സ്ഥലങ്ങളിലും വിവിധ കോൺഗ്രസ് അനുഭാവികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam