ബേപ്പൂർ തുറമുഖം വീണ്ടും ചരക്ക് നീക്കത്തിലേക്ക്; ഉരുക്കൾ ലക്ഷദ്വീപിലേക്ക് പുറപ്പെടും 

SEPTEMBER 21, 2024, 8:22 AM

കോഴിക്കോട്: മൺസൂൺകാല നിയന്ത്രണങ്ങൾക്കു ശേഷം വീണ്ടും സജീവമാകാനൊരുങ്ങി കോഴിക്കോട് ബേപ്പൂർ തുറമുഖം. ലക്ഷദ്വീപിലേക്കുള്ള ഉരുകളിൽ ചരക്കു നീക്കം രണ്ടു ദിവസത്തിനകം ആരംഭിക്കും. 

ലക്ഷദ്വീപിലെ ആൾതാമസമുള്ള 12 ദ്വീപുകളിലേക്കാണ് നിർമാണ വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും  ഉൾപ്പെടെ ആദ്യഘട്ടത്തിൽ എത്തിക്കുക. ലക്ഷദ്വീപിലെ അഗത്തി, അമിനി  ദ്വീപുകളിലേക്കുള്ള ചരക്കുമായി മറൈൻ ലൈൻ ഉരുവാണ് ദ്വീപിലേക്ക് പുറപ്പെടുന്നത്. 

നിർമാണ വസ്തുക്കൾ, ഫർണിച്ചർ ഉരുപ്പടികൾ, പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ എന്നിവയുമായാണ് മറൈൻ ലൈൻ ഉരു 2 ദിവസത്തിനകം തുറമുഖം വിടുക.

vachakam
vachakam
vachakam

തമിഴ്നാട് കടലൂർ, തൂത്തുക്കുടി, മംഗളൂരു എന്നിവിടങ്ങളിലെ 20 ഉരുകൾ ലക്ഷദ്വീപിനും ബേപ്പൂരിനും ഇടയിൽ സർവീസ് നടത്തുന്നുണ്ട്.

അതേസമയം ഈമാസം 15 മുതൽ തുറമുഖം പൂർണതോതിൽ പ്രവർത്തനം തുടങ്ങിയെങ്കിലും ദ്വീപിലേക്കുള്ള യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തീർന്നിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam