കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു

SEPTEMBER 21, 2024, 7:57 AM

കണ്ണൂർ: കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത് സിപിഎം. 

'അമ്പാടിമുക്ക് സഖാക്കൾ' പേജിന്റെ അഡ്മിൻ കെ.കെ മനീഷിനെയാണ് കണ്ണൂരിലെ വേളം സെന്റർ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 

പി. ജയരാജനുമായി അടുത്ത ബന്ധമുള്ളയാളാണ് മനീഷ്. കാഫിർ സ്‌ക്രീൻഷോട്ട് വലിയ വിവാദമായി നിൽക്കുന്നതിനിടെയാണ് അത് ഷെയർ ചെയ്തയാളെ വീണ്ടും സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.  

vachakam
vachakam
vachakam

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തുവെന്ന് മനീഷ് പൊലീസിൽ മൊഴി നൽകിയിരുന്നു.പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ നിന്ന് ലഭിച്ച സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്‌തെന്നായിരുന്നു മൊഴി. 


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam