നിലമ്പൂർ: വീടിന്റെ അടുക്കളയ്ക്കടുത്ത ഷെഡ്ഡിൽ സ്ഥാപിച്ചിരുന്ന പാചകവാതക സിലിൻഡർ തീപിടിച്ച് പൊട്ടിത്തെറിച്ചു.
നിലമ്പൂർ മണലോടി റോഡിലെ 'രാജസൂയ'ത്തിൽ മുൻ എക്സൈസ് കമ്മീഷണർ പി.വി. മുരളീകുമാറിന്റെ വീട്ടിലായിരുന്നു അപകടം. വീടിന്റെ പുറത്തായതിനാൽ മറ്റ് അപകടങ്ങളൊഴിഞ്ഞു.
വൻ ശബ്ദത്തോടെ സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരുവശത്ത് സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഉപകരണങ്ങളും കൂൺകൃഷിയും സമീപത്തെ കിണറിലേക്ക് വെച്ചിരുന്ന മോട്ടോറിന്റെ പൈപ്പുകളുംം കത്തിനശിച്ചിട്ടുണ്ട്.
സിലിൻഡറിൽനിന്ന് പാചകവാതകം ചോർന്നതും സമീപത്തെ വൈദ്യുതി മോട്ടോറിൽനിന്ന് തീപ്പൊരി ഉണ്ടായതുമാകാം അപകടകാരണമായതെന്ന നിഗമനത്തിലാണ് വീട്ടുകാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
