ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സിപിഐഎം നേതാവ് എം.എം. മണി. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണ് സതീശൻ. കണ്ടാൽ സുന്ദരൻ ആണെങ്കിലും സതീശന് ചെകുത്താൻ്റെ സ്വഭാവമാണ്. എല്ലാവർക്കും സൗജന്യം നൽകുമെന്നു സതീശൻ പറ്റിച്ചെന്നും മണി പറഞ്ഞു.
വി.ഡി സതീശന്റെ അത്രയും നയവഞ്ചകരില്ല, ചിരി കണ്ടാല്‍ വീണു പോകും, പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും മണി കൂട്ടിച്ചേര്‍ക്കുന്നു. മൂന്നാറില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു മണിയുടെ പരാമര്‍ശം.
വി.എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ഗവണ്മെന്റ് നടപ്പിലാക്കിയ ക്ഷേമപ്രവര്‍ത്തനം, പാര്‍പ്പിട പദ്ധതി, പെന്ഷന് എന്നിവയെല്ലാം തകര്‍ക്കാന്‍ വി.ഡി സതീശന്റെ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട ബാധ്യത ഇടതുപക്ഷത്തിനുണ്ടെന്നും എം.എം മണി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
