ആലപ്പുഴ: സിപിഎമ്മിന്റെ ആദ്യ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും.ഏകദേശം 130 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉൾപ്പെടെയുള്ള സംസ്ഥാന-കേന്ദ്ര നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
സെപ്റ്റംബർ 26, 27 തീയതികളിലായി നടക്കുന്ന യോഗത്തിൽ വിശാല സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ അവതരിപ്പിക്കും. തുടർന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന്മേൽ രണ്ടുദിവസം ചർച്ച നടക്കും.
കായംകുളം, കുട്ടനാട്, തകഴി മേഖലകളിലെ സംഘടനാ പ്രശ്നങ്ങളും വിഭാഗീയതയും യോഗം പരിശോധിക്കും. സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്നതിനുമുള്ള നിർദേശങ്ങളും ചർച്ചയാകും.
ഇതിനുപുറമെ, ലോക്സഭ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും സംഘടനാ ദൗർബല്യങ്ങളും പ്രധാന ചർച്ചയാകും. ആലപ്പുഴയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിടത്ത് മാത്രമാണ് സിപിഎമ്മിന് വിജയിക്കാനായത്. മുതിർന്ന നേതാവ് ജി. സുധാകരൻ പാർട്ടി നേതൃത്വത്തിൽനിന്ന് അകന്ന സാഹചര്യവും അദ്ദേഹത്തിന്റെ പരസ്യ വിമർശനങ്ങളും യോഗത്തിൽ ചർച്ചയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
