കാർ പുഴയിലേക്ക് മറിഞ്ഞ്   യുവാവിന് ദാരുണാന്ത്യം 

SEPTEMBER 25, 2026, 7:11 PM

പീരുമേട്:  കാർ പുഴയിലേക്ക് മറിഞ്ഞ്   യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 10.15 നാണ് സംഭവം.

ഇടുക്കി കുട്ടിക്കാനം - കട്ടപ്പന മലയോര ഹൈവേയിൽ നാലാം മൈൽ പാലത്തിനു സമീപമാണ് നിയന്ത്രണം വിട്ട  കാർ ചിന്നാർ പുഴയിലേക്ക് മറിഞ്ഞത്. അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്.  

  വിനോദയാത്രയ്ക്ക് എത്തിയതാണ് അഭിഷേകും കുടുംബവും. കുട്ടിക്കാനത്ത് റിസോർട്ടിൽ താമസിക്കുകയായിരുന്നു. കരിന്തരുവിയിലെ റിസോർട്ടിൽ താമസിക്കുന്ന സുഹൃത്തുക്കളെ കാണാനുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.   അഭിഷേകിന്റെ ഭാര്യ കാവ്യ, അപ്സ, അഭിറാം എന്നിവരെ പരുക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പു. ഇരുട്ടായതിനാൽ വഴി തെറ്റിയതാകാം എന്നാണ് പ്രാഥമിക നി​ഗമനം. 

vachakam
vachakam
vachakam


 

  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam