കോഴിക്കോട്: കടുത്ത വേനൽ ചൂടിൽ വലയുന്ന ജീവജാലങ്ങൾക്ക് ആശ്വാസമേകാനും വിദ്യാർത്ഥികളിൽ സഹജീവി സ്നേഹം വളർത്താനുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളുകൾക്ക് കീഴിൽ 'തണ്ണീർക്കുടം' പദ്ധതിക്ക് തുടക്കമായി. സ്കൂൾ പരിസരങ്ങളിൽ പക്ഷികൾക്കും മറ്റു ജീവികൾക്കും കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ബാലുശ്ശേരി പബ്ലിക് സ്കൂളിൽ മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.എ.ഒ റശീദ് സഖാഫി വി.എം നിർവഹിച്ചു.
സ്മൈൽ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ എം.ജി.എസിന് കീഴിലുള്ള 18 സ്കൂളുകളിലും വിദ്യാർത്ഥികളുടെ വീടുകളിലും പദ്ധതിയുടെ ഭാഗമായി തണ്ണീർക്കുടങ്ങൾ സ്ഥാപിക്കും. പ്രകൃതിയോടും ജീവജാലങ്ങളോടും ആർദ്രതയുള്ള തലമുറയെ വാർത്തെടുക്കുകയെന്നതാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ അക്കാദമിക് കോ -ഓർഡിനേറ്റർ മുഹമ്മദ് ശാഫി, സ്കൂൾ അധ്യാപകർ, ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പ്രവാസി കഥ കവിത പുരസ്കാരം ഏപ്രിൽ 30 വരെ അപേക്ഷിക്കാം
'ഇറാന്റേത് യു.എസിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള തന്ത്രം'; ഹോര്‍മുസ് അടയ്ക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്ന് ട്രംപ്
അമേരിക്കയിൽ ഇന്ധനവില കുതിക്കുന്നു: മിഡ്ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കടുത്ത തിരിച്ചടി നേരിടുമെന്ന്
ശത്രുരാജ്യങ്ങളെ സഹായിക്കുന്നവർക്ക് കുരുക്ക് മുറുക്കി അമേരിക്ക; കുടുംബാംഗങ്ങൾക്കും വിസ നിയന്ത്രണം ഏർപ്പെടുത്തി ട്രംപ്