കാരന്തൂർ: മർകസ് സംവിധാനങ്ങൾ രാഷ്ട്രനിർമ്മാണത്തിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിക്കൊണ്ട് സമൂഹത്തിന്റെ സർവ്വ തലങ്ങളെയും സ്പർശിക്കുന്ന പ്രസ്ഥാനമായി മാറിയെന്ന് മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി. വിദ്യാഭ്യാസസാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യർക്കിടയിൽ ഉന്നതമായ സംസ്‌കാരവും സാഹോദര്യവും രൂപപ്പെടുത്തി സാമൂഹ്യ പുരോഗതി കൈവരിക്കുക എന്നതാണ് മർകസിന്റെ അടിസ്ഥാന ലക്ഷ്യം. ഇത്തരം മാനവിക മൂല്യങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിനോടനുബന്ധിച്ച് മർകസിന്റെ ചരിത്രരേഖകൾ കോർത്തിണക്കിയ വിപുലമായ പ്രദർശനവും, പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച സ്ഥാപക നേതാക്കളുടെ അനുസ്മരണവും നടന്നു.
കാമിൽ ഇജ്തിമയിൽ നടന്ന ചടങ്ങിൽ മുഹമ്മദ് അലി സഖാഫി വള്ളിയാട് സ്ഥാപക ദിന സന്ദേശ പ്രഭാഷണം നടത്തി. ഷമീം കെ.കെ, ഉനൈസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. അഡ്വ. മുസ്തഫ സഖാഫി, കെ.കെ അബൂബക്കർ ഹാജി, ഹനീഫ് അസ്ഹരി തുടങ്ങിയർ പങ്കെടുത്തു. അക്ബർ ബാദുഷ സഖാഫി സ്വാഗതവും ദുൽഖിഫിൽ സഖാഫി നന്ദിയും പറഞ്ഞു. മർകസ് സെൻട്രൽ ഓഫീസിലെയും വിവിധ സ്ഥാപനങ്ങളിലെയും ജീവനക്കാർ പങ്കാളികളായി. സ്ഥാപക ദിനത്തോടനുബന്ധിച്ച് ദേശീയതലത്തിലും മർകസ് ഗ്ലോബൽ കൗൺസിലിന് കീഴിൽ വിവിധ രാഷ്ട്രങ്ങളിലും വൈവിധ്യമാർന്ന പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാകിസ്താന് കൈത്താങ്ങായി സൗദി; 8 ബില്യൺ ഡോളറിന്റെ വമ്പൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു
ഒസാമ ബിൻ ലാദന് മുൻപേ അമേരിക്കയെ വിറപ്പിച്ച ഭീകരൻ; ഇമാദ് മുഗ്നിയയെ സിഐഎയും
പെന്റഗൺ മേധാവിക്കെതിരെ കുറ്റവിചാരണയ്ക്ക് നീക്കം; ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു
വിയറ്റ്നാം യുദ്ധത്തിന് ശേഷം റെക്കോർഡ് നേട്ടവുമായി അമേരിക്കൻ പടക്കപ്പൽ; യുഎസ്എസ് ജെറാൾഡ് ആർ