കുന്ദമംഗലം: പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ തുടങ്ങിയ വിവിധ തലങ്ങളിൽ പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്ലേസ്മെന്റ് സെല്ലിന് കീഴിൽ സംഘടിപ്പിക്കുന്ന മെഗാ പ്ലേസ്മെന്റ് ഡ്രൈവ് നാളെ (ഏപ്രിൽ 20 തിങ്കളാഴ്ച) നടക്കും. രാവിലെ ഒമ്പതരയ്ക്ക് കോളേജിൽ നടക്കുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ വിവിധ കമ്പനികളിലെ 100 ലധികം വരുന്ന ഒഴിവുകളിലേക്കുള്ള അഭിമുഖമാണ് നടക്കുക.
പുതിയ കാലത്തെ തൊഴിൽ ലഭ്യതയെ കുറിച്ച് ഉദ്യോഗാർത്ഥികളിൽ അവബോധമുണ്ടാക്കുന്നതിനും യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള ഒരു സംവിധാനം എന്ന നിലയിലാണ് കോളേജിന് കീഴിൽ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിട്ടുള്ളത്. മർകസ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്ന പദ്ധതിയും ഇതോടൊപ്പം ആരംഭിക്കും. ഇതിനായി ബിരുദ പഠനത്തോടൊപ്പം വിവിധ നൈപുണ്യ കോഴ്സുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം നാളെ രാവിലെ ഒമ്പതരയ്ക്ക് കോളേജിൽ ഹാജരാവണമെന്നു പ്ലേസ്മെന്റ് കോർഡിനേറ്റർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മില്യൺ പിന്നിട്ട് വെള്ളാരം കൂടാകെ
അമേരിക്കയിൽ ഇന്ധനവില കുതിക്കുന്നു; പെട്രോൾ വില അടുത്ത വർഷം വരെ കുറയില്ലെന്ന് മുന്നറിയിപ്പ്
ഇറാനിലേക്ക് ആയുധക്കടത്ത്; ഇറാാനിയൻ വംശജയായ യുവതി അമേരിക്കയിൽ പിടിയിൽ, ട്രംപ് ഭരണകൂടത്തിന്റെ നിർണ്ണായക
ഹോർമുസ് കടലിടുക്കിലെ കടൽ മൈനുകൾ നീക്കാൻ അമേരിക്കൻ റോബോട്ട് സൈന്യം; അത്യാധുനിക സാങ്കേതികവിദ്യയുമായി