മർകസ് കോളേജും മലൈബാർ ഫൗണ്ടേഷനും അക്കാദമിക സഹകരണത്തിന് ധാരണയായി

DECEMBER 3, 2025, 10:59 AM

കാരന്തൂർ: മർകസ് കോളേജ് ആർട്‌സ് ആന്റ് സയൻസിലെ റിസർച്ച് ഫോറവും മർകസ് നോളേജ് സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന മലൈബാർ റിസർച്ച് ഫൗണ്ടേഷനും തമ്മിൽ അക്കാദമിക ഗവേഷണ രംഗങ്ങളിലെ പരസ്പര വിനിമയത്തിനും സഹകരണത്തിനുമുള്ള ധാരാണാ പത്രത്തിൽ ഒപ്പ് വെച്ചു. മലബാറിന്റെ ചരിത്രസാംസ്‌കാരിക പൈതൃക രംഗങ്ങളിൽ സവിശേഷ ഗവേഷണവും പദ്ധതികളും നടപ്പിലാക്കി വരുന്ന മലൈബാർ ഫൗണ്ടേഷനുമായുള്ള അക്കാദമിക സഹകരണം റിസർച്ച് ഫോറം പ്രവർത്തനങ്ങൾക്ക് കരുത്തേകും. വിദ്യാർത്ഥികൾക്കിടയിൽ ചരിത്ര അവബോധം വളർത്തുന്നതിനും സാംസ്‌കാരിക ഉണർവ് സാധ്യമാക്കുന്നതിനുമുള്ള വിവിധ പദ്ധതികളും കരാറിന്റെ ഭാഗമായി നടക്കും.

ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ മർകസ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് ഒ, വൈസ് പ്രിൻസിപ്പൽ ഡോ. പി.എം. രാഘവൻ, റിസർച്ച് ഫോറം കോർഡിനേറ്റർ ഫാസിൽ ബിൻ ഫൈസൽ, മലൈബാർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ കെ.സി, ഗവേഷക വിഭാഗം മേധാവി മുഹമ്മദ് ഖലീൽ എന്നിവർ സംബന്ധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam