ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു രക്തദാന ക്യാമ്പ് ഡിസംബർ 7 ഞായർ രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ ബെൽവുഡ് സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. രക്തദാനം എന്നത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന ഏറ്റവും മികച്ച ഒരു മഹത്തായ പ്രവർത്തിയാണ്. സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി, ഇത്തരം ക്യാമ്പുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഈ ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇതോടൊപ്പമുള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുകയോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്ത് പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് .
താൽപ്പര്യമുള്ളവർ ഡിസംബർ 5-ാം തിയതി വെള്ളിയാഴ്ചക്കകം രജിസ്റ്റർ ചെയ്യണമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ അനിൽ, ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ എന്നിവർ അറിയിച്ചു.
ജോസ് മണക്കാട്ട് 847 -912 -4128, ബിജു മുണ്ടക്കൽ 773 -673 -8820, അച്ചൻകുഞ്ഞ് മാത്യു 847 -912- 2578, ലൂക്ക് ചിറയിൽ 630 -808 -2125, സാറ അനിൽ 630 -914 -0713, പ്രിൻസ് ഈപ്പൻ 224 -659 -0336
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
