തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷൻ. രാഹുലിനെ ഗുരുതരമായ പരാമർശങ്ങളാണ് പൊലീസ് റിപ്പോർട്ടിലുള്ളതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ട്.
അതിജീവിതയെ രാഹുൽ പലതവണ ലൈംഗികമായി ഉപദ്രവിച്ചു. യുവതിയെ പാലക്കാട്ടേക്ക് കൊണ്ടുപോയത് നിർബന്ധിച്ചാണെന്നും ഗർഭിണിയായിരിക്കെ ഉപദ്രവിച്ചതിന് തെളിവുകളുണ്ടെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.
പൊലീസ് റിപ്പോർട്ടിലുള്ളതെല്ലാം തെറ്റാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി തനിക്കുണ്ടായിരുന്നതെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കൂടാതെ, ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചത് നിർബന്ധിച്ചതിനാലല്ലെന്നും യുവതി സ്വമേധയാ കഴിച്ചതാണെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
നേരത്തെ, രാഹുലിന്റെ സുഹൃത്തായ ഫെനിയാണ് ഗർഭഛിദ്രത്തിനുള്ള ഗുളിക എത്തിച്ചതെന്നും അത് കഴിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി രാഹുൽ വീഡിയോകോൾ ചെയ്തിരുന്നുവെന്നുമായിരുന്നു യുവതി മൊഴി നൽകിയിരുന്നത്.
എന്നാൽ, ഈ മൊഴി പൂർണമായും തെറ്റാണെന്നും താൻ നിർബന്ധിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ സമർത്ഥിച്ചത്. വാദങ്ങൾക്ക് ബലമേകുന്ന ഡിജിറ്റൽ രേഖകൾ രാഹുൽ കോടതിയിൽ ഹാജരാക്കിയിരുന്നു. കൂടാതെ, ബലാത്സംഗം നടന്ന കാലയളവിൽ അതിജീവിതയ്ക്ക് പൊലീസുമമായി ബന്ധമുണ്ടായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. വനിതാ സെല്ലുമായും വനിതാ വിങുമായും അതിജീവിതയ്ക്ക് അടുപ്പം ഉണ്ടായിരുന്നുവെന്നും പീഡനം നടന്നിട്ടുണ്ടെങ്കിൽ അന്ന് പരാതി കൊടുക്കാമായിരുന്നില്ലേയെന്നും അഭിഭാഷകൻ കോടതിയിൽ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
