തീവ്രത കുറഞ്ഞ പീഡനവും തീവ്രത കുറഞ്ഞ പീഡനവും: ലസിത നായരെ വിമർശിച്ച് സോഷ്യൽ മീഡിയ 

DECEMBER 3, 2025, 9:25 AM

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും മുകേഷിന്റെ കേസും രണ്ട് പശ്ചാത്തലത്തിലുള്ളതാണെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ലസിത നായരുടെ പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയ.

രാഹുലിന്റേത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതുമാണെന്നായിരുന്നു ലസിത മാധ്യമങ്ങളോട് പറഞ്ഞത്.

മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അം​ഗീകരിച്ചിട്ടില്ലെന്നും ലസിത പറഞ്ഞിരുന്നു. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷാനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്.

vachakam
vachakam
vachakam

രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണ്. മുകേഷിന്റെ കാര്യം നിയമത്തിന് വിടുന്നുവെന്നും ലസിത നായർ പറഞ്ഞു. സിപിഎമ്മിന് പരാതി കിട്ടിയാൽ അതെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും പാർട്ടി ശിക്ഷ വിധിക്കാറില്ലെന്നും ലസിത കൂട്ടിച്ചേർത്തു.

ഇത് എങ്ങിനെ യാണ് മാഡം തീവ്രത കുറഞ്ഞതും കൂടിയതും അളക്കുന്നതെന്നാണ് പലരും കമന്റായി ചോദിക്കുന്നത്. അതി തീവ്ര മഴ എന്ന് കേട്ടിട്ടുണ്ട് തീവ്രത കുറഞ്ഞ പീഡനവും തീവ്രത കൂടിയ പീഡനവും ആദ്യം കേർക്കുകയാണെന്നും കമന്റായി വന്നിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam