കൊല്ലം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിതയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ.
സൈബർ പട്രോളിങ്ങിൽ പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൊല്ലം സിറ്റി സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ മനാഫിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.
കൊല്ലം പരവൂർ സ്വദേശി അരീഫിനെ (44)) ആണ് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതി ഉപയോഗിച്ച ഇലക്ട്രോണിക് ഡിവൈസുകളും പൊലീസ് പിടിച്ചെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
