തൊഴിൽ തട്ടിപ്പിനിരയായി കമ്പോഡിയയിൽ എത്തിയ മലയാളി ഓൺലൈൻ തട്ടിപ്പ് സംഘത്തിൻറെ തടവിൽ

MARCH 31, 2025, 9:37 PM

പേരാമ്പ്ര:  തൊഴിൽ തട്ടിപ്പിനിരയായി കമ്പോഡിയയിൽ എത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ഓൺലൈൻ തട്ടിപ്പ് സംഘത്തിൻറെ തടവിൽ. 

ഇയാളെ വിട്ടയയ്ക്കാൻ പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു. പേരാമ്പ്ര സ്വദേശി രാജീവനാണ് ആറു മാസത്തോളമായി ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ തടവിൽ കഴിയുന്നത്. 

പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശിയായ രാജീവനെ തായ് ലാൻറിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് പത്തനം തിട്ട സ്വദേശികളായ ഏജന്റുമാർ സമീപിച്ചത്.

vachakam
vachakam
vachakam

കഴിഞ്ഞ ജൂൺ പത്തിന് ബാങ്കോങ്കിലെത്തിയ രാജീവനെ ഏജൻറായ ജോജിൻ കമ്പോഡിയയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പിയോപെറ്റ് എന്ന സ്ഥലത്തെത്തിയ രാജീവനെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ അടുത്തേക്കാണ് എത്തിച്ചത്.

തട്ടിപ്പ് മനസിലായതോടെ രക്ഷപ്പെടാൻ ശ്രമം നടത്തി. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് എത്തിച്ച് തടവിലാക്കുകയായിരുന്നുവെന്നാണ് വിവരം. ആകെയുള്ള വീട് ജപ്തി ഭീഷണി നേരിടുന്ന സാഹചര്യം കൂടിയായതിനാൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെ അഭ്യർത്ഥന


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam