വിശാഖപട്ടണം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ  റിഫൈനറിയിൽ  തീപിടിത്തം

NOVEMBER 2, 2026, 6:00 PM

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) റിഫൈനറിയിൽ തീപിടിത്തം.

ബിടുമെൻ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇന്റർമീഡിയറ്റ് ഉൽപ്പന്നമായ 'റഫ് പിച്ച് ഓയിൽ' അടങ്ങിയ ടാങ്കിന് സമീപമാണ് തീ പടർന്നത്.

 തിങ്കളാഴ്ച രാത്രിയോടെ റിഫൈനറിയിലെ ടാങ്കിന് സമീപമാണ് തീപിടിത്തമുണ്ടായത്.  സ്ഫോടനം ഉണ്ടായെന്ന വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.  അപകടത്തിൽ ഇതുവരെ ആർക്കും പരിക്കോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും പോലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. 

vachakam
vachakam
vachakam

എന്നാൽ എണ്ണ ടാങ്ക് പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് എച്ച്.പി.സി.എൽ വൃത്തങ്ങൾ നൽകുന്ന പ്രാഥമിക വിവരം. റിഫൈനറിയിലെ സുരക്ഷാ വിഭാഗവും ഫയർ ഫോഴ്സും ഉടൻതന്നെ സ്ഥലത്തെത്തി തീ അണയ്ച്ചു. തീ ടാങ്കിനുള്ളിൽ തന്നെ ഒതുങ്ങിനിന്നതിനാൽ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നില്ലെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ ശംഖബ്രത ബാഗ്ചി വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam