അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. വ്യാഴാഴ്ച രാത്രി 10.30 ഓടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷനിലായിരുന്നു അപകടം.
അസം ദക്ഷിൺ ബെൽഗുരി സ്വദേശി രതീഷ് റോയിയുടെ മകൻ പ്രണിത് റോയ് (26) ആണ് മരിച്ചത്.
ചമ്പന്നൂർ വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് ഉത്പന്ന നിർമാണ കമ്പനിയുടെ ലോറിയിൽ ക്ലീനറായി ജോലി ചെയ്ത് വരികയായിരുന്നു പ്രണിത്. കണ്ണൂരിൽ ലോഡ് ഇറക്കി മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽ എത്തിയപ്പോൾ ലോറി നിർത്തണമെന്ന് പ്രണിത് ഡ്രൈവറോട് ആവശ്യപ്പെട്ടു. ലോറി വേഗം കുറച്ച സമയത്ത് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
