പത്തനംതിട്ട: കുമ്പഴ വലിയപാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ഫിലിപ്പ്, സഹോദരി ജിന്‍സി എന്നിവരാണ് മരിച്ചത്. ഫിലിപ്പ് ഓടിച്ച ഓട്ടോറിക്ഷയിലാണ് സഹോദരി ജിന്‍സി ഉണ്ടായിരുന്നത്. ഇരുവരെയും ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ശനിയാഴ്ച വൈകുന്നേരം 3:30 ഓടെയാണ് സംഭവം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. പത്തനംതിട്ട പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്.
അപകടത്തെ തുടര്‍ന്ന് പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പ്രവാസി കഥ കവിത പുരസ്കാരം ഏപ്രിൽ 30 വരെ അപേക്ഷിക്കാം
'ഇറാന്റേത് യു.എസിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള തന്ത്രം'; ഹോര്‍മുസ് അടയ്ക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്ന് ട്രംപ്
അമേരിക്കയിൽ ഇന്ധനവില കുതിക്കുന്നു: മിഡ്ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കടുത്ത തിരിച്ചടി നേരിടുമെന്ന്
ശത്രുരാജ്യങ്ങളെ സഹായിക്കുന്നവർക്ക് കുരുക്ക് മുറുക്കി അമേരിക്ക; കുടുംബാംഗങ്ങൾക്കും വിസ നിയന്ത്രണം ഏർപ്പെടുത്തി ട്രംപ്